ധനാശി പാടുക – അവസാനിക്കുക
ഭരതവാക്യം ചൊല്ലുക – അവസാനിപ്പിക്കുക
ഏടു കെട്ടുക – അവസാനിപ്പിക്കുക
ഏകാദശി നോക്കുക – പട്ടിണി കിടക്കുക
ആലത്തൂര്‍ കാക്ക – ആശിച്ചു കാലം കഴിക്കുന്നവന്‍
വനരോദനം – ഫലമില്ലാത്ത അപേക്ഷ
ഗണപതി കല്യാണം – നടക്കാത്ത കാര്യം
ഊഴിയം നടത്തുക – ആത്മാര്‍ത്ഥതയില്ലാതെ പ്രവര്‍ത്തിക്കുക
ദുര്യോധന സ്വര്‍ഗം – അല്പകാലം നിലനില്‍ക്കുന്ന ഭാഗ്യം
കണ്ടകശ്ശനി – വലിയ കഷ്ടകാലം
കറവപ്പശു – ലാഭകരമായ വസ്തു
ശ്ലോകത്തില്‍ കഴിക്കുക – സംഗ്രഹിക്കുക
കേമദ്രുമയോഗം – വലിയ ദൗര്‍ഭാഗ്യം
ആപാദചൂഡം – മുഴുവനും
ആചന്ദ്രതാരം – എല്ലാ കാലവും
കണ്ണയക്കുക – വിട്ടുവീഴ്ച ചെയ്യുക
താളത്തിലാവുക – പതുക്കെയാവുക
ശിങ്കിടി പാടുക – എറ്റു പറയുക
അധര വ്യായാമം – അര്‍ത്ഥശൂന്യമായ സംസാരം
ഇടിവെട്ടിയവനെ പാമ്പ് കടിക്കുക – ആപത്തിനുമേല്‍ ആപത്തുണ്ടാകുക
ഉദരപൂരണം – ഉപജീവനം
കടുവാക്കൂട്ടില്‍ തലയിടുക – സ്വയം അപകടം വരുത്തി വയ്ക്കുക
കണ്ഠക്ഷോഭം – ആവശ്യമില്ലാത്ത/നിഷ്ഫലമായ സംസാരം
കരകവിയുക – അതിര് വിടുക
കാറ്റില്‍ പറത്തുക – നിസ്സാരമായി കണക്കാക്കുക
കുംഭകര്‍ണ സേവ – വലിയ ഉറക്കം
കുറുപ്പില്ലാ കളരി – നാഥനില്ലാത്ത സ്ഥലം
വളം വച്ച് കൊടുക്കുക – സഹായിക്കുക/പ്രോത്സാഹിപ്പിക്കുക
വലംകൈ – ഏറ്റവും പ്രധാന സഹായി
ഘടദീപം – പ്രസിദ്ധിയില്ലായ്മ
കോടി മുണ്ട് – പുതിയ മുണ്ട്
ദീപാളി കുളിക്കുക – ധൂര്‍ത്ത് കാണിക്കുക
ചെണ്ട കൊട്ടിക്കുക – ചതിയില്‍ പെടുത്തുക
പാവ കളിപ്പിക്കുക – കളിയാക്കുക
കോയിത്തമ്പുരാന്‍ – ഭാര്യയുടെ വരുതിയില്‍ നില്‍ക്കുന്ന ഭര്‍ത്താവ്
ഘടദീപം – അറിയപ്പെടാത്ത പ്രതിഭ
കൈ കഴുകുക – ഒഴിഞ്ഞുമാറുക
കാകവൃത്തി – നിന്ദ്യമായ ജീവിതം
ഗളഹസ്തം ചെയ്യുക – ഉപേക്ഷിക്കുക