Skip to content
Best PSC Coaching Center in Kerala
  • CURRENT AFFAIRS
  • SYLLABUS
    • PSC SYLLABUS
    • SSC SYLLABUS
    • RRB SYLLABUS
    • DEVASWOM BOARD SYLLABUS
    • OTHERS SYLLABUS
  • 5AM CLUB
  • EXAM NOTIFICATION
    • PSC NOTIFICATION
    • SSC NOTIFICATION
    • RRB NOTIFICATION
    • DEVASWOM BOARD NOTIFICATION
    • OTHER NOTIFICATION
  • ANSWER KEY
  • RANK LIST
    • MAIN LIST
    • SHORT LIST
  • PYQ
    • PSC
    • SSC
    • RRB
    • DEVASWOM BOARD
    • OTHERS
  • ADVICE STATUS
  • CURRENT AFFAIRS
  • SYLLABUS
    • PSC SYLLABUS
    • SSC SYLLABUS
    • RRB SYLLABUS
    • DEVASWOM BOARD SYLLABUS
    • OTHERS SYLLABUS
  • 5AM CLUB
  • EXAM NOTIFICATION
    • PSC NOTIFICATION
    • SSC NOTIFICATION
    • RRB NOTIFICATION
    • DEVASWOM BOARD NOTIFICATION
    • OTHER NOTIFICATION
  • ANSWER KEY
  • RANK LIST
    • MAIN LIST
    • SHORT LIST
  • PYQ
    • PSC
    • SSC
    • RRB
    • DEVASWOM BOARD
    • OTHERS
  • ADVICE STATUS
Super Material For Free
Live Class
Join Our Study Group
+91 82 81 22 33 66
Student Login
Refer A Friend
  • CURRENT AFFAIRS
  • SYLLABUS
    • PSC SYLLABUS
    • SSC SYLLABUS
    • RRB SYLLABUS
    • DEVASWOM BOARD SYLLABUS
    • OTHERS SYLLABUS
  • 5AM CLUB
  • EXAM NOTIFICATION
    • PSC NOTIFICATION
    • SSC NOTIFICATION
    • RRB NOTIFICATION
    • DEVASWOM BOARD NOTIFICATION
    • OTHER NOTIFICATION
  • ANSWER KEY
  • RANK LIST
    • MAIN LIST
    • SHORT LIST
  • PYQ
    • PSC
    • SSC
    • RRB
    • DEVASWOM BOARD
    • OTHERS
  • ADVICE STATUS
  • CURRENT AFFAIRS
  • SYLLABUS
    • PSC SYLLABUS
    • SSC SYLLABUS
    • RRB SYLLABUS
    • DEVASWOM BOARD SYLLABUS
    • OTHERS SYLLABUS
  • 5AM CLUB
  • EXAM NOTIFICATION
    • PSC NOTIFICATION
    • SSC NOTIFICATION
    • RRB NOTIFICATION
    • DEVASWOM BOARD NOTIFICATION
    • OTHER NOTIFICATION
  • ANSWER KEY
  • RANK LIST
    • MAIN LIST
    • SHORT LIST
  • PYQ
    • PSC
    • SSC
    • RRB
    • DEVASWOM BOARD
    • OTHERS
  • ADVICE STATUS
Best PSC Coaching Center in Kerala
  • CURRENT AFFAIRS
  • SYLLABUS
    • PSC SYLLABUS
    • SSC SYLLABUS
    • RRB SYLLABUS
    • DEVASWOM BOARD SYLLABUS
    • OTHERS SYLLABUS
  • 5AM CLUB
  • EXAM NOTIFICATION
    • PSC NOTIFICATION
    • SSC NOTIFICATION
    • RRB NOTIFICATION
    • DEVASWOM BOARD NOTIFICATION
    • OTHER NOTIFICATION
  • ANSWER KEY
  • RANK LIST
    • MAIN LIST
    • SHORT LIST
  • PYQ
    • PSC
    • SSC
    • RRB
    • DEVASWOM BOARD
    • OTHERS
  • ADVICE STATUS
  • CURRENT AFFAIRS
  • SYLLABUS
    • PSC SYLLABUS
    • SSC SYLLABUS
    • RRB SYLLABUS
    • DEVASWOM BOARD SYLLABUS
    • OTHERS SYLLABUS
  • 5AM CLUB
  • EXAM NOTIFICATION
    • PSC NOTIFICATION
    • SSC NOTIFICATION
    • RRB NOTIFICATION
    • DEVASWOM BOARD NOTIFICATION
    • OTHER NOTIFICATION
  • ANSWER KEY
  • RANK LIST
    • MAIN LIST
    • SHORT LIST
  • PYQ
    • PSC
    • SSC
    • RRB
    • DEVASWOM BOARD
    • OTHERS
  • ADVICE STATUS

മലയാള വ്യാകരണം

  • Home
  • മലയാള വ്യാകരണം
Breadcrumb Abstract Shape
Breadcrumb Abstract Shape
Breadcrumb Abstract Shape

മലയാളം – മല + ആളം
അളം – ദേശം , സ്ഥലം
മലയാളത്തോട് ഏറ്റവും അടുപ്പമുള്ള ഭാഷ – തമിഴ്
മലയാള ഭാഷ ഗോത്രം – തമിഴ്
മലയാളത്തിന് ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച വര്‍ഷം – 2013 May 23
തമിഴ് – 2004
സംസ്കൃതം – 2005
കന്നഡ – 2008
തെലുംഗ് – 2008
ഒടിയ – 2014
മലയാളം സര്‍വകലാശാല നിലവില്‍ വന്നത് – 2012 Nov 21
ആസ്ഥാനം – മലപ്പുറം തിരൂര്‍ തുഞ്ചന്‍ പറമ്പ്
സര്‍വകലാശാലയുടെ പേര് – തുഞ്ചത്ത് എഴുത്തച്ചന്‍ സ്മാരക സര്‍വകലാശാല
എഴുത്തച്ഛന്‍റെ ജന്മ സ്ഥലം – തിരൂര്‍
എഴുത്തച്ചന്‍ സ്മാരകം സ്ഥിതി ചെയ്യുന്നത് – തിരൂര്‍
സാഹിത്യ മ്യൂസിയം – തിരൂര്‍
ചരിത്ര മ്യൂസിയം – ഇടപ്പള്ളി
തുഞ്ചന്‍ ദിനം – December 31
കുഞ്ഞന്‍ ദിനം – May 5
കേരള സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ തുക കൂടിയ സാഹിത്യ പുരസ്കാരം – എഴുത്തച്ചന്‍ പുരസ്കാരം (തുക 5 ലക്ഷം )
സമഗ്ര സംഭാവനയ്ക്കാണ് എഴുത്തച്ചന്‍ പുരസ്കാരം നല്‍കുന്നത്
ആദ്യ എഴുത്തച്ചന്‍ പുരസ്കാരം നേടിയത് – ശൂരനാട് കുഞ്ഞന്‍ പിള്ള (1993)
2023 – S K വസന്തന്‍
2022 – സേതു
2019 – ആനന്ദ്‌
പ്രാചീന ഭാരത ലിപി – ബ്രാഹ്മി
സംസ്കൃത ലിപി – ദേവനാഗിരി ലിപി
മലയാള ലിപി – വട്ടെഴുത്ത് , കോലെഴുത്ത്
നിലവിലെ മലയാള ലിപി – ഗ്രന്ഥ ലിപി (ആര്യ ലിപി )
മലയാളത്തിലെ ആദ്യ വ്യാകരണ ഗ്രന്ഥം – മലയാള ഭാഷ വ്യാകരണം
തയ്യാറാക്കിയത് – ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
ആദ്യ മലയാള നിഖണ്ടു തയ്യാറാക്കിയത് – ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
ബൈബിള്‍ ആദ്യമായി പരിഭാഷപ്പെടുത്തിയത് – ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
കേരളപ്പഴമ രചിച്ചത് – ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
അച്ചടിയുടെ പിതാവ് – ഗുട്ടന്‍ ബെര്‍ഗ്
മലയാള അച്ചടിയുടെ പിതാവ് – ബെഞ്ചമിന്‍ ബെയ് ലി
മലയാളത്തില്‍ അച്ചടിച്ച ആദ്യ കൃതി – സംക്ഷേപ വേദാര്‍ത്ഥം (1772 – Rome ല്‍ അച്ചടിച്ചു )
അച്ചടിച്ച വ്യക്തി – ക്ലമന്റ് പിയാനിയാസ്
ശബ്ദ താരാവലി തയ്യാറാകിയത് – ശ്രീകണ്ടെശ്വരം പദ്മനാഭ പിള്ള
കേരള പാണിനീയം രചിച്ചത് – A R രാജ രാജ വര്‍മ
കേരള പാണിനി എന്നറിയപ്പെടുന്നത് – A R രാജ രാജ വര്‍മ
മലയാണ്മയുടെ വ്യാകരണം എന്നാ പുസ്തകം രചിച്ചത് – ജോര്‍ജ് മാത്തന്‍ തരകന്‍
വ്യാകരണ മിത്രം – ശേഷഗിരി പ്രഭു
കേരള കൌമുദി – കൊവുണ്ണി നെടുങ്ങാടി
കുന്ദ ലത – അപ്പു നെടുങ്ങാടി
മലയാളത്തിലെ ആദ്യ നോവല്‍ – കുന്ദ ലത (1887)
കേരളത്തിലെ ആദ്യ ബാങ്കായ നെടുങ്ങാടി ബാങ്ക് സ്ഥാപിച്ചത് – അപ്പു നെടുങ്ങാടി (1899 – Kozhikode)
2003 ല്‍ നെടുങ്ങാടി ബാങ്ക് Punjab National Bank ല്‍ ലയിച്ചു
പഞ്ചമ വേദം എന്നറിയപ്പെടുന്നത് – മഹാഭാരതം (18 പര്‍വ്വം )
മഹാഭാരതം രചിച്ചത് – വ്യാസന്‍
ആദി കാവ്യം – രാമായണം ( 6 + 1 കാണ്ഡം )
ഏഴാം കാണ്ഡം – ഉത്തര കാണ്ഡം
മണിപ്രവാള ലക്ഷണ ശാസ്ത്ര ഗ്രന്ഥം – ലീലാ തിലകം
മണി – മലയാളം
പ്രവാളം – സംസ്കൃതം
ലീല തിലകം പ്രസിദ്ധീകരിച്ച മാസിക – മംഗളോദയം (1908) (യോഗക്ഷേമ സഭ)
കേരള കലാ മണ്ഡലം -1930 ല്‍ തൃശൂര്‍ ചെറുതുരുത്തിയില്‍ ആരംഭിച്ചു
ആദ്യ ചെയര്‍മാന്‍ – വള്ളത്തോള്‍
അവസാന ചെയര്‍മാന്‍ – പ്രഭുല്ല ചന്ദ്രന്‍ നായര്‍
2006 ല്‍ സര്‍വകലാശാലയായി
ചിഹ്നങ്ങള്‍
1. ബിന്ദു (പൂര്‍ണവിരാമം, full stop) – .
2. അങ്കുശം (അല്പവിരാമം, coma) – ,
3. രോധിനി (അര്‍ദ്ധവിരാമം , Semicolon) – ;
4. ഭിത്തിക (Colon) – :
5. ശൃംഖല (Hyphen) – –
6. വലയം (Bracket) – ( )
7. വിക്ഷേപിണി (Exclamation mark) – !
8. ഉദ്ധരിണി (Quotation) – “ “
9. ഏകോദ്ധാരിണി (Single Quotation) –
10. ബിന്ദുമാല (Dash) – ———
11. കാകു (Question mark) – ?
12. കൊഷ്ടം – [ ]

സ്വരാക്ഷരങ്ങള്‍
അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ ഒ ഓ ഔ അം അ: – 15
വ്യഞ്ജനാക്ഷരങ്ങള്‍

ഖരം അതിഖരം മൃദു ഘോഷം അനുനാസികം
ക ഖ ഗ ഘ ങ – കണ്ഠ‌‍്യം – കവര്‍ഗം
ച ഛ ജ ഝ ഞ – താലവ്യം – ചവര്‍ഗം
ട ഠ ഡ ഢ ണ – മൂര്‍ദ്ധന്യം – ട വര്‍ഗം
ത ഥ ദ ധ ന – ദന്ത്യം – ത വര്‍ഗം
പ ഫ ബ ഭ മ – ഓഷ്ട്യം – പ വര്‍ഗം

യ ര ല വ ള ഴ റ – മധ്യമങ്ങള്‍
ശ ഷ സ – ഊഷ്മാക്കള്‍
ഹ – ഘോഷി
അന്ത:സ്ഥങ്ങള്‍ എന്നറിയപ്പെടുന്നത് – മധ്യമങ്ങള്‍
വര്‍ണം
അക്ഷരങ്ങളെ പിരിക്കുമ്പോള്‍ കിട്ടുന്ന ഏറ്റവും ചെറിയ ഘടകമാണ് വര്‍ണം
ക = ക് + അ
ചെ = ച് + എ
ഭാഷയിലെ ഏറ്റവും അടിസ്ഥാനമായ ഘടകം – വര്‍ണം
ഉച്ചരിക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ ശാബ്ധിക ഘടകം – അക്ഷരം
ഉത്തരേന്ത്യന്‍ ഭാഷകള്‍ – ആര്യ ഗോത്ര വിഭാഗം
ദക്ഷിണേന്ത്യന്‍ ഭാഷകള്‍ – ദ്രാവിഡ ഗോത്ര വിഭാഗം
ശബ്ദം
അര്‍ത്ഥയുക്തമായ അക്ഷരമോ അക്ഷര കൂട്ടാമോ ആണ് ശബ്ദം
ശബ്ദത്തെ വാചകമെന്നും ദ്യോതകമെന്നും രണ്ടായി തിരിക്കാം
വാചകം
വാച്യമായ (സ്വതന്ത്രമായ) അര്‍ത്ഥമുള്ളതാണ് വാചകം
ഉദാ – വലിയ , ചെറിയ
ദ്യോതകം
സ്വതന്ത്രമായി അര്‍ത്ഥമില്ലാത്ത എന്നാല്‍ മറ്റ് പദങ്ങളോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ മാത്രം അര്‍ത്ഥം ലഭിക്കുന്നു
ഉദാ – ഓ , ഉം , ഛെ , കൊണ്ട് , എന്നാല്‍ തൊട്ട് പറ്റി
വാചകങ്ങളെ നാമം കൃതി ഭേദകം എന്നിങ്ങനെ മൂന്നായി തിരിക്കാം
നാമം
പേരിനെ സൂചിപ്പിക്കുന്നു
ഉദാ – സീത , രാമന്‍
കൃതി
പ്രവര്‍ത്തിയെ സൂചിപ്പിക്കുന്നു
ഉദാ – ഓടുന്നു , ചാടുന്നു
ഭേദകം
ഒരു നാമത്തെയോ ക്രിയയെയോ വിശേഷിപ്പിക്കുന്നു
ഉദാ – വെളുത്ത പശു , കറുത്ത കുട്ടി
നാമം
നാമത്തെ മൂന്നായി തിരിച്ചിരിക്കുന്നു
* ദ്രവ്യ നാമം – വസ്തുവിന്‍റെ പെരിനെക്കുറിക്കുന്ന നാമം
ഉദാ – പുഴ , മല
* ഗുണ നാമം – ഏതെങ്കിലും വസ്തുവിലോ ,ജീവികളിലോ,മനുഷ്യരിലോ കാണുന്ന ഗുണത്തെ കുറിക്കുന്നു.
ഉദാ- അസൂയ,കൊതി,സൗന്ദര്യം,മിടുക്ക്
* ക്രിയാ നാമം – ഒരു പ്രവൃത്തിയെകുറിക്കുന്ന നാമമാണ് ക്രിയാനാമം.
ഉദാ- ചാടുക,ഉറക്കം,പഠനം

ദ്രവ്യ നാമം
ദ്രവ്യ നാമത്തെ സംജ്ഞാനാമം,സാമാന്യനാമം,സര്‍വനാമം,മേയനാമം എന്നിങ്ങനെ 4 ആയി തിരിച്ചിരിക്കുന്നു.
• സംജ്ഞാനാമം – വ്യക്തിയുടെയോ സ്ഥലത്തിന്‍റെയോ പേരിനെ സൂചിപ്പിക്കുന്ന നാമം
ഉദാ – സംഘമിത്ര,രാജസ്ഥാന്‍

• സാമാന്യനാമം – പൊതുവായ ഒരു സമൂഹത്തെ കുറിക്കുന്ന നാമം.
ഉദാ – പര്‍വ്വതം, മനുഷ്യന്‍,അദ്ധ്യാപകന്‍,മരങ്ങള്‍

• സര്‍വനാമം – ഒരു നാമത്തിനു പകരം നില്‍ക്കുന്ന നാമ സമാന പദങ്ങളാണ് സര്‍വനാമം.
ഉദാ – അവര്‍,അവള്‍,അത്

• മേയനാമം – അളന്നു തിട്ടപ്പെടുത്താന്‍ പറ്റാത്ത നാമങ്ങള്‍.
ജാതിവ്യക്തി ഭേദമില്ലാത്ത നാമമാണ് മേയനാമം.
ഉദാ – ആകാശം,വായു,വെള്ളം,വെയില്‍,മഞ്ഞ്,ഭൂമി
സര്‍വ്വനാമത്തിന്‍റെ വകഭേദങ്ങള്‍
• ഉത്തമപുരുഷന്‍ – സംസാരിക്കുന്നയാള്‍ ‘തന്നെ’ കുറിയ്കാന്‍ ഉപയോഗിക്കുന്ന സര്‍വ്വനാമം
ഉദാ – ഞാന്‍,ഞങ്ങള്‍,നാം,നമ്മള്‍

• മധ്യമപുരുഷന്‍ – ഒരാള്‍ ‘ആരോട്’ സംസാരിക്കുന്നുവോ ആ ആളെ കുറിയ്കാന്‍ ഉപയോഗിക്കുന്ന സര്‍വ്വനാമം.
ഉദാ- നീ,നിങ്ങള്‍,താങ്കള്‍

• പ്രഥമ പുരുഷന്‍ – ഒരാള്‍ ആരെപ്പറ്റി പറയുന്നുവോ അയാള്‍ക്ക് പകരം നില്‍ക്കുന്ന സര്‍വ്വനാമം.
ഉദാ – അവന്‍,അവള്‍,ഇവന്‍

• വ്യാക്ഷേപക സര്‍വ്വനാമം – ഏവന്‍ ,ഏവള്‍
കൃതി
ഒരു പ്രവൃത്തിയെ കുറിക്കുന്ന പദമാണ് കൃതി.
ക്രിയയുടെ അര്‍ത്ഥം,സ്വഭാവം,പ്രാധാന്യം എന്നിവ പ്രമാണിച്ച് കൃതിയെ തരംതിരിച്ചിരിക്കുന്നു .
ക്രിയയുടെ അര്‍ത്ഥം അടിസ്ഥാനമാക്കി ക്രിയയെ രണ്ടായി തരംതിരിച്ചിരിക്കുന്നു.
• സകര്‍മ്മക ക്രിയ – ക്രിയയോടു ആരെ,എന്തിനെ എന്ന് ചോദിച്ചാല്‍ അര്‍ത്ഥം കിട്ടുകയാണെങ്കില്‍ സകര്‍മ്മകം/ കര്മ്മമുള്ള ക്രിയകളാണ് സകര്‍മ്മക ക്രിയ.
ഉദാ – രാജാവ് രാജ്യം ഭരിക്കുന്നു.
അദ്ധ്യാപകന്‍ പാഠം പഠിപ്പിക്കുന്നു.
പൂച്ച എലിയെ കൊന്നു.

• അകര്‍മ്മക ക്രിയ – ക്രിയയോടു ആരെ,എന്തിനെ എന്ന് ചോദിച്ചാല്‍ അര്‍ത്ഥം കിട്ടുന്നില്ലെങ്കില്‍ അത് അകര്‍മ്മക ക്രിയ/ കര്‍മ്മം ഇല്ലാത്ത ക്രിയ
ഉദാ – സീത ഉറങ്ങുന്നു.
നദി ഒഴുകുന്നു
ക്രിയയുടെ സ്വഭാവം കണക്കാക്കി കേവലക്രിയ എന്നും പ്രയോജകക്രിയ എന്നും തരംതിരിച്ചിരിക്കുന്നു.
• കേവലക്രിയ – കര്‍ത്താവ്‌ സ്വയം ചെയ്യുന്ന ക്രിയകളാണ് കേവലക്രിയ.
ഉദാ – ഓടുന്നു,ചാടുന്നു

കേവലക്രിയയെ രണ്ടായി തിരിച്ചിരിക്കുന്നു – കാരിതം,അകാരിതം.

 കാരിതം – കേവലക്രിയയില്‍ ‘ക്കു’ ചേര്‍ന്ന് വന്നാല്‍ കാരിതം
ഉദാ – കേള്‍ക്കുന്നു,നടക്കുന്നു,ചിരിക്കുന്നു,എടുക്കുന്നു,പഠിക്കുന്നു

 അകാരിതം – കേവലക്രിയയില്‍ ‘ക്കു’ ചേര്‍ന്ന് വരാത്തത് അകാരിതം.
ഉദാ–പറഞ്ഞ കാര്യം,വിടര്‍ന്ന പൂവ്,കേട്ട പാട്ട്,
വീഴുന്നു,പാടുന്നു,നനയുന്നു,ചരിയുന്നു,ഓടുന്നു

• പ്രയോജകക്രിയ – കര്‍ത്താവ്‌ പരപ്രേരനയാല്‍ ചെയ്യുന്നതാണ് പ്രയോജകക്രിയ.
ഉദാ – ഓടിക്കുന്നു,ചാടിക്കുന്നു
ക്രിയയുടെ പ്രാധാന്യം കണക്കാക്കി മുറ്റുവിന,പറ്റുവിന എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
• മുറ്റുവിന(അംഗി ക്രിയ) – ഒരു പൂര്‍ണക്രിയയെ സൂചിപ്പിക്കുന്നു.
ഉദാ – കണ്ടു,വന്നു,ചെയ്തു,പറഞ്ഞു

• പറ്റുവിന(അംഗ ക്രിയ) – മറ്റൊരു ക്രിയയോടു ചേര്‍ന്നു നില്‍ക്കുന്ന അപൂര്‍ണ ക്രിയ.

• പേരെച്ചം – നാമത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അപൂര്‍ണ ക്രിയയാണ് പേരെച്ചം.

• വിനയെച്ചം – പൂര്‍ണക്രിയകളോട് ചേര്‍ന്ന് നില്‍ക്കുന്ന പറ്റുവിനയാണ് വിനയെച്ചം.
ഉദാ – ഓടാന്‍ പോയി,പാടവേ ഉറങ്ങി,വന്നാല്‍ കാണാം

വിനയെച്ചം 5 വിധം –
മുന്‍വിനയെച്ചം,പിന്‍വിനയെച്ചം,തന്‍വിനയെച്ചം,നടുവിനയെച്ചം, പാക്ഷികവിനയെച്ചം

• മുന്‍വിനയെച്ചം – പ്രധാന ക്രിയയ്ക്ക് മുന്‍പ് നടക്കുന്ന അപൂര്‍ണ ഭൂതകാല ക്രിയാരൂപം.
ഉദാ – ചാടി കയറി,പറഞ്ഞു പോയി

• പിന്‍വിനയെച്ചം – പ്രധാന ക്രിയയ്ക്ക് ശേഷം നടക്കുന്ന അപൂര്‍ണ ഭാവികാല ക്രിയാരൂപം.
ഉദാ – രാജി വയ്ക്കാന്‍ പറഞ്ഞു
(ഇവിടെ പറഞ്ഞു എന്നതാണ് പൂര്‍ണ ക്രിയ),
കഴിക്കാന്‍ പോകും (പോകും എന്നതാണ് പൂര്‍ണ ക്രിയ )

• തന്‍ വിനയെച്ചം – വര്‍ത്തമാന കാലത്തെ കുറിക്കുന്നു
രണ്ടു ക്രിയകളും (പൂര്‍ണ ക്രിയയും അപൂര്‍ണ ക്രിയയും)ഒരേ സമയം നടക്കുന്നത് തന്‍ വിനയെച്ചം.
ഉദാ – അങ്ങോട്ട് പോകവേ അവനെ കണ്ടു,അവന്‍ കേള്‍ക്കേ ഞാന്‍ പറഞ്ഞു

• നടുവിനയെച്ചം – കേവലമായ ക്രിയാരൂപത്തെ കാണിക്കുന്ന വിനയെച്ചം.
പ്രത്യയം – അ,ക,ഉക
ഉദാ – നിങ്ങള്‍ പോകാ,അത് കേള്‍ക്കുക

• പാക്ഷിക വിനയെച്ചം – ഒരു ക്രിയ നടക്കുകയാണെങ്കില്‍ മറ്റൊന്നു കൂടി നടക്കും എന്ന് സൂചിപ്പിക്കുന്നതാണ് പാക്ഷിക വിനയെച്ചം.
പ്രത്യയം – ആല്‍, ഇല്‍, കില്‍, ഉകില്‍
ഉദാ – കണ്ടാല്‍ പറയാം, പഠിച്ചാല്‍ ജയിക്കും
കൃത്തുക്കള്‍
ക്രിയകളില്‍ നിന്നുണ്ടാകുന്ന നാമങ്ങളാണ് കൃത്തുക്കള്‍ അഥവാ ക്രിയാനാമങ്ങള്‍.
ഉദാ – കളി,കടി,ചുമ
ഓടുക – ഓട്ടം
ചാടുക – ചാട്ടം
ക്രിത്ത് 2 വിധം – കൃതി കൃത്ത്, കാരക കൃത്ത്
• കൃതി കൃത്ത് – ക്രിയാനാമത്തെ സൃഷ്ടിക്കുന്ന കൃത്ത്. ഇത് ക്രിയയുടെ സ്വഭാവത്തെ കാണിക്കുന്നു.
ഉദാ – ഉറക്കം,നടത്തം

• കാരക കൃത്ത് – ക്രിയാ ശബ്ദത്തില്‍ നിന്നും ക്രിയാനാമമല്ലാത്ത നാമം നിര്‍മിക്കുന്ന പ്രത്യയമാണ് കാരകകൃത്ത്. ഇത് ക്രിയയുടെ കര്‍ത്താവിനെയോ കര്‍മ്മത്തെയോ കാണിക്കുന്നു.
ഉദാ – ചതിയന്‍,നര്‍ത്തകന്‍
ഭേദകം
വിശേഷിപ്പിക്കുന്ന പദങ്ങളാണ് ഭേദകങ്ങള്‍. ഇവ ഏതു തരം പദങ്ങളെ വിശേഷിപ്പിക്കുന്നു എന്നതിനനുസരിച്ച് 3 വിഭാഗങ്ങളുണ്ട്.
• നാമ വിശേഷണം – നാമത്തെ വിശേഷിപ്പിക്കുന്നു.
ഉദാ – നല്ല കുട്ടി,വെളുത്ത പശു

• ക്രിയാ വിശേഷണം – ക്രിയയെ വിശേഷിപ്പിക്കുന്നു.
ഉദാ – ഉറക്കെ പറഞ്ഞു,പതുക്കെ പോയി

• വിശേഷണ വിശേഷണം – വിശേഷണത്തെ കൂടി വിശേഷിപ്പിക്കുന്നു.
ഉദാ – തടിച്ചു കൊഴുത്ത പശു,ഏറ്റവും വലിയ രാജ്യം
ഭേദകത്തെ കുറേകൂടി സൂക്ഷ്മമായി 7 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
• ശുദ്ധം – പ്രകൃതി രൂപമായ വിശേഷണം നാമത്തോട് ചേര്‍ത്ത് പറയുന്നതാണ് ശുദ്ധ വിശേഷണം.(പ്രത്യയമൊന്നും ചേരാതെ നില്‍ക്കുന്നത്)
ഉദാ – തൃപ്പാദം,ചെറുപയര്‍,തിരുവടികള്‍

• സര്‍വ്വനാമികം – സര്‍വ്വനാമം തന്നെ വിശേഷണമായി വരുന്നവ.
ഉദാ – അയാള്‍,അവിടം

• സാംഖ്യം – സംഖ്യാ രൂപം വിശേഷണമായി വരുന്നവ
ഉദാ – പഞ്ചലോഹം,നവരസം,ആറുമുഖന്‍

• പാരിമാണികം – അളവിനെ കുറിക്കുന്ന വിശേഷണമാണ് പാരിമാണികം.
ഉദാ – നാഴി അരി,ഉരി പാല്,രണ്ടിടങ്ങഴി

• വിഭാവകം – ഒരു വസ്തുവിന്‍റെ സൗന്ദര്യം,സാമര്‍ത്ഥ്യം കാണിക്കുന്നതാണ് വിഭാവകം.
ഉദാ – ബുദ്ധിമാനായ കുട്ടി,സുന്ദരിയായ സ്ത്രീ

• നാമാംഗജം – പേരെച്ചം വിശേഷണമായി വരുന്നതാണ് നാമാംഗജം.
ഉദാ – കറുത്ത നായ,വിടര്‍ന്ന പൂവ്

• ക്രിയാംഗജം – വിനയെച്ചം വിശേഷണമായി വരുന്നവയാണ് ക്രിയാംഗജം.
ഉദാ – പതുക്കെ നടക്കുന്നു,വേഗത്തില്‍ ഓടുന്നു

സന്ധി
രണ്ടു വര്‍ണങ്ങള്‍ തമ്മിലുള്ള ചേര്‍ച്ചയാണ് സന്ധി എന്ന് പറയുന്നത്.
വര്‍ണങ്ങളുടെ ചേര്‍ച്ചയിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് സന്ധികളെ പലതായി തിരിച്ചിരിക്കുന്നു.
• ആഗമസന്ധി – രണ്ടു സ്വരങ്ങള്‍ കൂടിചേരുമ്പോള്‍ ഉച്ചാരണത്തിനിടയില്‍ പുതിയൊരു വ്യഞ്ജനം കൂടിച്ചേരുന്നു.
ഉദാ – വാഴ+ഇല = വാഴയില, തിരു+ഓണം = തിരുവോണം
പന+ഓല = പനയോല, പൂ+അമ്പ് = പൂവമ്പ്

• ആദേശസന്ധി – രണ്ട്‌ വര്‍ണ്ണങ്ങള്‍ കൂടിചേരുമ്പോള്‍ നിലവിലുള്ള വര്‍ണ്ണം പോയി പകരം മറ്റൊരു വര്‍ണ്ണം വന്നു ചേരുന്നു.
ഉദാ – നിന്‍+കള്‍ = നിങ്ങള്‍ (‘ക’ പോയി ‘ങ’ വന്നു)
കണ്‍+നീര്‍ = കണ്ണീര് (‘ന’ പോയി ‘ണ’ വന്നു)
കേള്‍+തു = കേട്ടു (‘ത’ പോയി ‘ട’ വന്നു)
കണ്‍+തു = കണ്ടു (‘ത’ പോയി ‘ട’ വന്നു)

• ദിത്വസന്ധി – രണ്ടു വര്‍ണങ്ങള്‍ തമ്മില്‍ സന്ധിക്കുമ്പോള്‍ വര്‍ണം ഇരട്ടിക്കുന്നതാണ് ദ്വിതസന്ധി.
ഉദാ – ആന+കൊമ്പ് = ആനക്കൊമ്പ്
മയില്‍+പീലി = മയില്‍‌പ്പീലി

• ലോപസന്ധി – രണ്ടു വര്‍ണങ്ങള്‍ സന്ധി ചേരുമ്പോള്‍ അതില്‍ ഒരു വര്‍ണ്ണം ഇല്ലാതാകുന്നതിനെ ലോപസന്ധി എന്ന് പറയുന്നു.
ഉദാ – വന്നു+ഇല്ല = വന്നില്ല (‘ഉ’ കാരം ലോപിച്ചു)
പെറ്റ+അമ്മ = പെറ്റമ്മ (‘അ’ കാരം ലോപിച്ചു)
വെളുത്ത+ഉള്ളി = വെളുത്തുള്ളി (‘അ’ കാരം ലോപിച്ചു)
നല്ല+എണ്ണ=നല്ലെണ്ണ (‘അ’ കാരം ലോപിച്ചു)

• സവര്‍ണ സന്ധി – ഒരേ സ്വരാക്ഷരങ്ങള്‍ തമ്മില്‍ ആണ് സന്ധി ചേരുന്നതെങ്കില്‍ അവ ദീര്‍ഘിക്കുന്നതാണ് സവര്‍ണ സന്ധി
ഉദാ – ഋഷി+ഇന്ദ്രന്‍= ഋഷീന്ദ്രന്‍
ശാക+അരി= ശാകാരി
ദേവ+അരി= ദേവാരി
വചനം
ഒരു വസ്തുവിന്റെ എണ്ണത്തെ കാണിക്കുന്നതാണ് വചനം. ഒരെണ്ണമാണെങ്കില്‍ ഏകവചനമെന്നും ഒന്നില്‍ കൂടുതലാണെങ്കില്‍ ബഹുവചനമെന്നും പറയുന്നു.
ഉദാ -ഏകവചനങ്ങള്‍ – മരം,കുട്ടി
ബഹുവചനങ്ങള്‍ – മരങ്ങള്‍,കുട്ടികള്‍
ബഹുവചനം – 3 വിധം
• സലിംഗ ബഹുവചനം – ലിംഗ വ്യത്യാസം സാധ്യമാകുന്നത്.
ഉദാ – വനിതകള്‍,പുരുഷന്മാര്‍

• അലിംഗ ബഹുവചനം (സാമാന്യ ലിംഗ ബഹുവചനം)- പുല്ലിംഗവും സ്ത്രീലിംഗവും ഇടചേര്‍ന്ന് വരുന്നു.
ഉദാ – വിദ്യാര്‍ഥികള്‍,പഠിതാക്കള്‍

• പൂജക ബഹുവചനം – അര്‍ത്ഥം കൊണ്ട് ഏകവചനവും രൂപം കൊണ്ട് ബഹുവചനവുമായ വചനത്തെ പറയുന്നു.ഇത് ബഹുമാനത്തെ കാണിക്കുന്നു.
ഉദാ – താങ്കള്‍,അവര്‍കള്‍,സ്വാമികള്‍,ഗുരുക്കള്‍

ദ്യോതകം
വാച്യമായ അര്‍ത്ഥം(സ്വതന്ത്രമായ അര്‍ത്ഥം) ഇല്ലാത്ത ശബ്ദമാണ് ദ്യോതകം. ശബ്ദങ്ങളോട് ചേര്‍ന്ന് നില്‍ക്കുമ്പോഴാണ് ഇവയ്ക്കു അര്‍ത്ഥം ഉണ്ടാകുന്നത്. ജന്മനാ ദ്യോതകമായ ശബ്ദത്തെ നിപാതം എന്ന് പറയുന്നു. വാചക ശബ്ദങ്ങള്‍ക് അര്‍ത്ഥ പരിണാമം സംഭവിച്ചുണ്ടാകുന്ന ദ്യോതകമാണ് അവ്യയം.
വാചകങ്ങളുടെ അക്ഷരങ്ങള്‍ ലോപിച്ചുണ്ടാകുന്നതാണ് – അവ്യയം
• അവ്യയം – അര്‍ത്ഥ ലോപം വന്നു ദ്യോതകങ്ങളായി തീര്‍ന്ന വാചകങ്ങള്‍.
ഉദാ – കുറിച്ച്,തൊട്ട്,ഓളം

• നിപാതം – കേവലബന്ധം മാത്രം ദ്യോതിപ്പിക്കുന്നതാണ് നിപാതം.
ഉദാ – രാമനും കൃഷ്ണനും
പ്രത്യയം – ഉം,ഏ,ഓ
അവ്യയത്തെ 3 ആയി തരംതിരിച്ചിരിക്കുന്നു
• ഗതി – പ്രവൃത്തിയുടെ കൂടെ ചേര്‍ന്ന് നില്‍ക്കുന്ന അവ്യയം.
ഉദാ – മരത്തില്‍ നിന്ന് ചാടി
വടി കൊണ്ടടിച്ചു

• ഘടകം – രണ്ടു വാക്കുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഘടകം.
ഉദാ – രാമനും കൃഷ്ണനും കല്യാണത്തിന് വന്നു. (‘നും’ എന്നതാണ് ഇതിലെ ഘടകം)
മലയാളത്തിലെ പ്രധാന ഘടകങ്ങള്‍ – ഉം,ഓ
• വ്യാക്ഷേപകം – വാക്യങ്ങളുടെ ബന്ധങ്ങളൊന്നും കാണിക്കാതെ വക്താവിന്റെ താല്‍ക്കാലിക മനോവികാരങ്ങളെ കാണിക്കുന്ന പദങ്ങളാണ് വ്യാക്ഷേപകം.
ഉദാ – അഹോ,കഷ്ടം,ഉവ്വ്,ഛേ
വിഭക്തി
നാമത്തിനോ സര്‍വ്വനാമത്തിനോ മറ്റു പദങ്ങളോടുള്ള ബന്ധം കുറിക്കുന്നത്തിനു ആ നാമത്തിന്‍റെ ഒടുവില്‍ ചെയ്യുന്ന രൂപഭേദമാണ് വിഭക്തി.
വിഭക്തികള്‍ 7 വിധം.
• നിര്‍ദേശിക – കര്‍ത്താവിനു യാതൊരു രൂപഭേദവും വരുത്താതെ ഉപയോഗിക്കുന്നതാണ് നിര്‍ദേശിക വിഭക്തി.
ഉദാ – രാമന്‍,കൃഷ്ണന്‍,സീത

• പ്രതിഗ്രാഹിക – കര്‍മത്തെ സൂചിപ്പിക്കുന്നു
ഉദാ – രാമനെ , സീതയെ

• സംയോജിക – മറ്റ് പദങ്ങളോടുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു
ഉദാ – രാമനോട് പറഞ്ഞു

• ഉദ്ദേശിക – ആര്‍ക്ക് അല്ലെങ്ങില്‍ എന്തിന് എന്നാ അര്‍ഥത്തെ കുറിക്കുന്നു
ഉദാ – സീതയ്ക്ക് , രാമന്

• പ്രയോജിക – കാരണത്തെ കാണിക്കുന്നതിനായി ഉപയോഗിക്കുന്നു
ഉദാ – രാമനാല്‍ , സീതയാല്‍

• സംബന്ധിക – രണ്ട് പദങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കാണിക്കുന്നു
ഉദാ – രാമന്‍റെ പുസ്തകം
– സീതയുടെ ഉടുപ്പ്

• ആധാരിക – അത് മുതല്‍ തുടങ്ങുന്നു എന്ന് കാണിക്കുന്നതിനായി ഉപയോഗിക്കുന്നു
ഉദാ – സീതയില്‍ നിന്ന് തുടങ്ങുന്നു
– രാമനില്‍ നിന്ന് തുടങ്ങുന്നു
വിഭക്തികള്‍ പ്രത്യയം ഉദാഹരണം

നിര്‍ദേശിക പ്രത്യയമില്ല രാമന്‍
പ്രതിഗ്രാഹിക എ (കര്‍മത്തെ) രാമനെ
സംയോജിക ഓട് (മറ്റ് പദങ്ങളോടുള്ള ബന്ധം) രാമനോട്
ഉദ്ദേശിക ക്ക് , ന് (ആര്‍ക്ക് / എന്തിന്) രാമന് / സീതയ്ക്ക്
പ്രയോജിക ആല്‍ (കാരണം) രാമനാല്‍
സംബന്ധിക ന്‍റെ , ഉടെ (രണ്ട് പദങ്ങള്‍ തമ്മിലുള്ള ബന്ധം) രാമന്‍റെ
ആധാരിക ഇല്‍ , കല്‍ (അത് മുതല്‍ തുടങ്ങുന്നു) രാമനില്‍
കാരകം
നാമങ്ങള്‍ക്ക് ക്രിയയോടുള്ള ബന്ധമാണ് കാരകം
കാരക 7 വിധം

വിഭക്തി കാരകം

നിര്‍ദേശിക കര്‍ത്തൃകാരകം
പ്രതിഗ്രാഹിക കര്‍മ്മകാരകം
സംയോജിക സാക്ഷികാരകം
ഉദ്ദേശിക സ്വാമികാരകം
പ്രയോജിക കാരണകാരകം
സംബന്ധിക കാരകമില്ല
ആധാരിക അധികരണകാരകം
പ്രകാരം
ഒരു ക്രിയ നടക്കുന്ന രീതിയാണ് പ്രകാരം
1. നിര്‍ദ്ദേശിക പ്രകാരം – ഒരു ക്രിയ എങ്ങനെയാണോ അങ്ങനെ തന്നെ ഇരിക്കുന്നതാണ് നിര്‍ദ്ദേശിക പ്രകാരം
ഉദാ – വരും , വരുന്നു , വന്നു
2. നിയോജക പ്രകാരം – നിയോഗമെന്നാല്‍ കല്പ്പന എന്നാണര്‍ത്ഥം . അട്ടെ എന്ന പ്രത്യയമാണ് ഇതില്‍ ചേരുന്നത്
പ്രത്യയം – അട്ടെ , ഇന്‍ , ഊ , ആലും
ഉദാ – ചെയ്യട്ടെ , ചെയ്യിന്‍ , ചെയ്യും , ചെയ്താലും
3. വിധായക പ്രകാരം – വിധിയെ കുറിക്കുന്നു
പ്രത്യയം – അണം
ഉദാ – വരണം , ഇരിക്കണം , നില്‍ക്കണം
4. അനുജ്ഞായക പ്രകാരം – സമ്മതത്തിന്‍റെ രൂപത്തില്‍ ക്രിയയാകുമ്പോള്‍ അനുജ്ഞായക പ്രകാരം
പ്രത്യയം – ആം
ഉദാ – ഇരിക്കാം , നില്‍ക്കാം
പ്രയോഗം
കര്‍ത്താവ്‌ , കര്‍മം എന്നീ കാരകങ്ങളില്‍ ഏതെങ്കിലും ഒന്നിന് പ്രാധാന്യം കൊടുക്കുന്നതാണ് പ്രയോഗം
1. കര്‍ത്തരി പ്രയോഗം – കര്‍ത്താവിന് പ്രാധാന്യം നല്‍കി പ്രയോഗിക്കുന്ന വാക്യം
ഉദാ – രാഹുല്‍ ഫുട്ബാള്‍ കളിക്കുന്നു
കുട്ടി നൃത്തം ചെയ്യുന്നു
2. കര്‍മ്മണി പ്രയോഗം – കര്‍മത്തിന് പ്രാധാന്യം നല്‍കികൊണ്ടുള്ള വാക്യ പ്രയോഗം
ഉദാ – മഹാഭാരതം വ്യാസനാല്‍ രചിക്കപ്പെട്ടു
0 കണ്ടെത്തിയത് ഇന്ത്യക്കാരാണ്

തദ്ധിതം
നാമങ്ങളില്‍ നിന്നോ വിശേഷണങ്ങളില്‍ നിന്നോ ഉണ്ടാകുന്ന നാമ പദങ്ങളെയാണ് തദ്ധിതം എന്നറിയപ്പെടുന്നത്
തദ്ധിതത്തെ 4 ആയി തരം തിരിച്ചിരിക്കുന്നു
1. തന്മാത്ര തദ്ധിതം – ഒരു വസ്തുവിന് അനേകം ഗുണം അല്ലെങ്ങില്‍ ധര്‍മങ്ങള്‍ ഉണ്ടായിരിക്കും അതില്‍ ഒരു ഗുണത്തെ മാത്രം എടുത്തു കാണിക്കുന്നതാണ് തന്മാത്ര തദ്ധിതം

മ , അയ്മ , തം , തരം , തനം എന്നീ പ്രത്യയങ്ങള്‍ ചേരുന്നു
ഉദാ – പുതുമ , വല്ലായ്മ , ഗുരുതരം , കുട്ടിത്തം , മണ്ടത്തരം , കള്ളത്തരം , കേമത്തം

2. തദ്വത്ത് തദ്ധിതം – അതുള്ളത്‌ , അതുപോലുള്ളത് , അവിടെ നിന്നും വന്നിട്ടുള്ളത് , അവിടെ നിന്നും ജനിച്ചത്‌ ഇത്യാദി അര്‍ഥം വരുന്നത്

പ്രത്യയം – അന്‍

3. നാമ നിര്‍മയി തദ്ധിതം – നാമംഗം എന്നാല്‍ പേരച്ചമാണ് അര്‍ഥം
പേരച്ചത്തോട് അന്‍ , അള്‍ , തു എന്നീ ലിംഗ പ്രത്യയങ്ങള്‍ ചേര്‍ന്ന് വരുന്നതാണ് നാമ നിര്‍മയി തദ്ധിതം

നല്ല + അന്‍ = നല്ലവന്‍ നല്ല + തു = നല്ലത്
നല്ല + അള്‍ = നല്ലവള്‍
4. പൂരണി തദ്ധിതം – സംഖ്യ നാമത്തില്‍ നിന്നുണ്ടാകുന്ന തദ്ധിതം
ആം , അന്‍ , അള്‍ , തു ചേര്‍ന്നാല്‍ പൂരണി തദ്ധിതം
ഉദാ – ഒന്നാമന്‍ , ഒന്നാമത്തവള്‍ , ഒന്നാമത്തേത്

5. സംഖ്യ തദ്ധിതം – സംഖ്യ വിശേഷങ്ങളില്‍ ലിംഗ വചനങ്ങള്‍ കുറിക്കുന്നത്
പ്രത്യയം – വന്‍ , വള്‍ , വര്‍
ഒരുവന്‍ , ഒരുവള്‍ , ഇരുവര്‍ , മൂവര്‍

തത്ഭവം , തത്സമം
തത്ഭവം – മറ്റ് ഭാഷകളില്‍ നിന്ന് സ്വീകരിക്കുന്ന പദങ്ങള്‍ വര്‍ണത്തിലും രൂപത്തിലും മാറ്റം വരുത്തി ഭാഷയ്ക്ക് യോജിച്ച വിധത്തില്‍ ഉപയോഗിക്കുന്നതാണ് തത്ഭവം

തത്സമം – മറ്റ് ഭാഷകളില്‍ നിന്ന് യാതൊരു മാടവും വരുത്താതെ പദങ്ങള്‍ അതേ പടി സ്വീകരിക്കുന്നു
ഉദാ – നഖം , മുഖം , സ്വപ്നം , കോപ്പ് , സത്യം

മൂല പദം തത്ഭവം
സന്ധ്യ അന്തി
കൃഷ്ണന്‍ കണ്ണന്‍ , കിട്ടന്‍
സീത ചീത , ചിരുത

 

വാക്യം
ഒരാശയം വെളിവാക്കുന്ന പദക്കൂട്ടമാണ് വാക്യം. വാക്യത്തിന് രണ്ട് ഭാഗങ്ങളുണ്ട്
ആഖ്യയും , ആഖ്യാതവും
ഉദാ – രമ്യ നൃത്തം ചെയ്തു
ആഖ്യ ആഖ്യാതം

ആഖ്യ , ആഖ്യാതം
ആരെ അല്ലെങ്കില്‍ എന്തിനെപ്പറ്റി പറയുന്നുവോ അത് ആഖ്യ
ആഖ്യയെപ്പറ്റി എന്ത് പറയുന്നുവോ അതാണ്‌ ആഖ്യാതം
അംഗി വാക്യം (പൂര്‍ണ വാക്യം)
സ്വതന്ത്രമായി നില്‍ക്കുന്ന പ്രധാന വാക്യത്തിന് അംഗി വാക്യമെന്ന് പറയുന്നു.
കര്‍ത്താവും പൂര്‍ണ ക്രിയയും ഇതിലുണ്ടായിരിക്കും
ഉദാ – അവന്‍ വന്നു

അംഗ വാക്യം
മറ്റൊരു വാക്യത്തെ ആശ്രയിച്ചു നില്‍ക്കുന്നത് . ഇതില്‍ പൂര്‍ണ ക്രിയ ഉണ്ടായിരിക്കുകയില്ല
ഉദാ – അവള്‍ വന്നാല്‍
ഞാന്‍ റോഡിലേക്ക് ഇറങ്ങിയപ്പോള്‍

വാക്യം (3 വിധത്തില്‍)

1. ചൂര്‍ണിക (Simple sentence) – ഒരു അംഗി വാക്യം മാത്രമുള്ളത്

ഉദാ – മീന്‍ വലയില്‍ കുടുങ്ങി
പക്ഷി ചിലച്ചു

2. സങ്കീര്‍ണ വാക്യം (Complex Sentence)

ഒരു അംഗി വാക്യവും ഒന്നോ അതിലധികമോ അംഗ വാക്യവുമുള്ളതാണ്
സങ്കീര്‍ണ വാക്യം

ഉദാ – ഗള്‍ഫില്‍ നിന്നയച്ച സമ്മാനം അവന് കിട്ടിയില്ല

3. മഹാ വാക്യം (Compound sentence) – ഒന്നിലധികം അംഗി വാക്യങ്ങളുള്ളതാണ് മഹാ വാക്യം

ഉദാ – കാറ്റടിക്കുകയും മഴ പെയ്യുകയും ചെയ്തു

സമാസം
വിഭക്തി പ്രത്യയങ്ങള്‍ ചേര്‍ക്കാതെ പദങ്ങളെ കൂട്ടി യോജിപ്പിക്കുന്നതിനെയാണ് സമാസം എന്ന് പറയുന്നത്
ഇങ്ങനെ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ലഭിക്കുന്ന ഒറ്റ പദത്തെ സമസ്ത പദം എന്ന് പറയുന്നു . സമസ്ത പദത്തിന്‍റെ ആദ്യ പദത്തെ പൂര്‍വ പദമെന്നും രണ്ടാമത്തെ പദം ഉത്തര പദമെന്നും പറയുന്നു
ഉദാ – കൈയും കാലും
കൈ – പൂര്‍വ പദം
കാല്‍ – ഉത്തര പദം
ഇവ കൂടി ചേര്‍ന്നാല്‍ കൈ കാലുകള്‍ (സമസ്ത പദം)

പൂര്‍വ ഉത്തര പ്രാധാന്യമനുസരിച്ച് സമാസത്തെ 4 ആയി തിരിക്കാം

1. അവ്യയീഭാവന്‍ – പൂര്‍വ പദത്തിന്‍റെ അര്‍ത്ഥത്തിന് പ്രാധാന്യം വരുന്ന സമാസമാണ് അവ്യയീഭാവന്‍ , സംസ്കൃത ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് കടന്ന് വന്ന സമാസമാണിത്

ഉദാ – യഥാവിധി – വിധി പോലെ
പ്രതിദിനം – ദിനം തോറും
അഭിമുഖം – മുഖത്തിന്‌ നേരെ

2. ദ്വന്ദ്വ സമാസം – പൂര്‍വ – ഉത്തര പദങ്ങള്‍ക്ക് തുല്യ പ്രാധാന്യമുള്ള സമാസമാണ് ദ്വന്ദ്വ സമാസം.
ഉദാ- കൈകാലുകള്‍ , സുഖ ദുഃഖം
3. ബഹുവ്രീഹി സമാസം – പൂര്‍വ പദത്തിനോ ഉത്തര പദത്തിനോ പ്രാധാന്യം നല്‍കാതെ അന്യ പദത്തിനു പ്രാധാന്യം നല്‍കുന്ന സമാസമാണിത്

ഉദാ – നീലകണ്ഠന്‍ – നീലയായ കണ്ഠമുള്ളവന്‍ – ശിവന്‍

4. തത്പുരുഷന്‍ – ഉത്തര പദത്തിന് പ്രാധാന്യമുള്ള സമാസം.

ഉദാ – വാഴക്കുല (കുല)


തത്പുരുഷ സമാസത്തെ വീണ്ടും വര്‍ഗീകരിചിട്ടുണ്ട്

1. കര്‍മ്മധാരയന്‍ – വിഭക്തി പ്രത്യയമില്ലാതെ നിര്‍ദേശികയില്‍ ആദ്യ പദം (പൂര്‍വ പദം) വരുന്നതാണ് കര്‍മ്മധാരയന്‍
‘ആയ’ എന്ന പ്രത്യയം വരും.
ഉദാ – പച്ചപ്പട്ട് – പച്ചയായ പട്ട്‌
മഞ്ഞക്കിളി – മഞ്ഞയായ കിളി
2. ദ്വിഗു സമാസം – പൂര്‍വ പദം സംഖ്യാ നാമമായിട്ടുള്ള സമാസം.
ഉദാ – നവ രസങ്ങള്‍ , ത്രിദോഷങ്ങള്‍

വിഭക്തിയുടെ പ്രാധാന്യം അനുസരിച്ച് തല്‍പുരുഷ സമാസത്തെ തരം തിരിക്കാം.
1. നിര്‍ദേശികാ തല്‍പുരുഷന്‍ – ———— പ്രത്യയം

2. പ്രതിഗ്രാഹിക തല്‍പുരുഷന്‍ – ‘എ’ എന്ന പ്രത്യയം


3. സംയോജികാ തല്‍പുരുഷന്‍ – ‘ഓട്’ “ “

4. ഉദ്ദേശിക തല്‍പുരുഷന്‍ – ‘ക്ക്,ന്’ “ “

5. പ്രയോജിക തല്‍പുരുഷന്‍ – ‘ആല്‍’ “ “

6. സംബന്ധിക തല്‍പുരുഷന്‍ – ‘ന്‍റെ,ഉടെ’ “ “

7. ആധാരിക തല്‍പുരുഷന്‍ – ‘ഇല്‍, കല്‍’ “ “


അനുപ്രയോഗം
ക്രിയയുടെ അര്‍ഥത്തെ പരിഷ്കരിക്കാനായി അതിന്‍റെ പിന്നില്‍ ചേര്‍ക്കുന്ന ധാതു രൂപങ്ങള്‍ക്ക് പറയുന്ന പേരാണ് അനുപ്രയോഗം
അനുപ്രയോഗം എന്തിനോടെ ചേര്‍ന്ന് നില്‍ക്കുന്നുവോ അതിനെ പ്രാക് പ്രയോഗം എന്ന് പറയുന്നു
ചെയ്തിട്ടുണ്ട് എന്ന പദത്തില്‍ ‘’ചെയ്തു’’ എന്നത് പ്രാക് പ്രയോഗവും ‘’ഇട്ടുണ്ട്’’ എന്നത് അനുപ്രയോഗവുമാണ്
അനുപ്രയോഗം 4 വിധം
ഭേദകാനുപ്രയോഗം – ക്രിയയ്ക്ക് വിശേഷാര്‍ഥം നല്‍കുന്ന അനുപ്രയോഗമാണിത്
ഭക്തി , ബഹുമാനം , വിനയം , ലാഘവം , സാഹസം , പതിവ് ഇവ പ്രകടമാക്കാന്‍ ഉപയോഗിക്കുന്നു
ഉദാ – ഓണം ആചരിച്ചു പോരുന്നു ( ആചരിച്ചു പ്രാക് പ്രയോഗം, പോരുന്നു അനുപ്രയോഗം) ഇത് പതിവിനെ കാണിക്കുന്നു
കാലാനുപ്രയോഗം – വ്യക്തമായ കാല സൂചന നല്‍കുന്ന അനുപ്രയോഗമാണിത് . ഇട്ട് , ഉണ്ട് , ആയി , ഇരി , ഉള്‍ തുടങ്ങിയവയാണ് കാലാനുപ്രയോഗത്തിലെ ധാതുക്കള്‍
ഉദാ – അവന്‍ വന്നിരുന്നു
– അവന്‍ എഴുതിക്കൊണ്ടിരിക്കുന്നു
– അവന്‍ അത് എഴുതിയിട്ടുണ്ട്
പൂരണാനുപ്രയോഗം – ‘’ഖില’’ ധാതുക്കളോട് ചേര്‍ന്ന് നിന്ന് അവയുടെ അര്‍ഥത്തെ പൂര്‍ത്തീകരിക്കുന്ന പ്രയോഗം
ഉദാ- ഉള്‍ എന്നാ ഖില ധാതുവിനോട് ആവുക എന്ന അനു പ്രയോഗിച്ചാല്‍ പൂരണാനുപ്രയോഗം കിട്ടും
ഉള്‍ + ആവുക = ഉണ്ടാവുന്നു , ഉണ്ടാവും , ഉണ്ടാകാറുണ്ട് , ഉണ്ടാകും
നിഷേധാനുപ്രയോഗം – നിഷേധമായ അര്‍ഥത്തെ കുറിക്കുന്നതാണ് നിഷേധാനുപ്രയോഗം . അല്ല , ഇല്ല , അരുത് , കൂട എന്നിവയാണ് നിഷേധാനുപ്രയോഗം
ഉദാ – വന്നില്ല , വരില്ല , വന്നു കൂട , വരരുത്

Logo BOX Blue
Icon-facebook Icon-instagram Icon-linkedin2 Telegram Icon-youtube

Online Platform

  • ENQUIRY

Quick Links

  • UPDATES
  • FREE CLASS
  • CAREER

Contacts

  • 6th Floor, Axis Tower, SS Kovil Rd, Thampanoor, Thiruvananthapuram, Kerala 695001
  • +91 82 81 22 33 66
  • supernotes@civilianz.com
Copyright 2026 Super Notes | Developed By Wowels. All Rights Reserved
DEGREE LEVEL SQUAD BATCH Starts soo...

← Back

Thank you for your response. ✨

Supernotes by CivilianzSupernotes by Civilianz