ധനാശി പാടുക – അവസാനിക്കുക ഭരതവാക്യം ചൊല്ലുക – അവസാനിപ്പിക്കുക ഏടു കെട്ടുക – അവസാനിപ്പിക്കുക ഏകാദശി നോക്കുക – പട്ടിണി കിടക്കുകആലത്തൂര് കാക്ക – ആശിച്ചു കാലം കഴിക്കുന്നവന്‍ വനരോദനം – ഫലമില്ലാത്ത അപേക്ഷ ഗണപതി കല്യാണം – നടക്കാത്ത കാര്യം ഊഴിയം നടത്തുക – ആത്മാര്‍ത്ഥതയില്ലാതെ പ്രവര്‍ത്തിക്കുക ദുര്യോധന സ്വര്‍ഗം – അല്പകാലം നിലനില്‍ക്കുന്ന ഭാഗ്യം കണ്ടകശ്ശനി – വലിയ കഷ്ടകാലം കറവപ്പശു – ലാഭകരമായ വസ്തു ശ്ലോകത്തില്‍ കഴിക്കുക – സംഗ്രഹിക്കുക കേമദ്രുമയോഗം – വലിയ ദൗര്‍ഭാഗ്യം ആപാദചൂഡം – മുഴുവനും ആചന്ദ്രതാരം – എല്ലാ കാലവും കണ്ണയക്കുക – വിട്ടുവീഴ്ച ചെയ്യുകതാളത്തിലാവുക – പതുക്കെയാവുകശിങ്കിടി പാടുക – എറ്റു പറയുകഅധര വ്യായാമം – അര്‍ത്ഥശൂന്യമായ സംസാരംഇടിവെട്ടിയവനെ പാമ്പ് കടിക്കുക – ആപത്തിനുമേല്‍ ആപത്തുണ്ടാകുകഉദരപൂരണം – ഉപജീവനംകടുവാക്കൂട്ടില് തലയിടുക – സ്വയം അപകടം വരുത്തി വയ്ക്കുകകണ്ഠക്ഷോഭം – ആവശ്യമില്ലാത്ത/നിഷ്ഫലമായ സംസാരംകരകവിയുക – അതിര് വിടുക കാറ്റില്‍ പറത്തുക – നിസ്സാരമായി കണക്കാക്കുകകുംഭകര്ണ സേവ – വലിയ ഉറക്കംകുറുപ്പില്ലാ കളരി – നാഥനില്ലാത്ത സ്ഥലംവളം വച്ച് കൊടുക്കുക – സഹായിക്കുക/പ്രോത്സാഹിപ്പിക്കുകവലംകൈ – ഏറ്റവും പ്രധാന സഹായി ഘടദീപം – പ്രസിദ്ധിയില്ലായ്മകോടി മുണ്ട് – പുതിയ മുണ്ട്ദീപാളി കുളിക്കുക – ധൂര്‍ത്ത് കാണിക്കുക ചെണ്ട കൊട്ടിക്കുക – ചതിയില്‍ പെടുത്തുക പാവ കളിപ്പിക്കുക – കളിയാക്കുകകോയിത്തമ്പുരാന് – ഭാര്യയുടെ വരുതിയില്‍ നില്‍ക്കുന്ന ഭര്ത്താവ്ഘടദീപം – അറിയപ്പെടാത്ത പ്രതിഭകൈ കഴുകുക – ഒഴിഞ്ഞുമാറുകകാകവൃത്തി – നിന്ദ്യമായ ജീവിതംഗളഹസ്തം ചെയ്യുക – ഉപേക്ഷിക്കുക