അങ്കണം – മുറ്റം , അജിരം , അംഗനം , ചത്വരം
ആരവം – സ്വരം , രവം , ശബ്ദം
ശത്രു – അരി , രിപു , വൈരി
മോദം – സന്തോഷം , ആനന്തം , ഹര്‍ഷം
രദം – പല്ല് , ദന്തം , രസനം
താരം – നക്ഷത്രം , താരകം
അര്‍ദകന്‍ – കുട്ടി , പൈതല്‍ , ബാലന്‍
പ്രഭ – പ്രകാശം , തേജസ്സ് , വെളിച്ചം
തടാകം – വാപി , പൊയ്ക , സരസ്സ്
ശുഭ്രം – വെളുപ്പ് , ശ്വേതം , ധവളം , സിതം
അഭിസംവാതം – യുദ്ധം , അങ്കം
അഗം – പര്‍വതം , ശൈലം , നഗം , അദ്രി , അചലം
നക്തം – രാത്രി , നിശ , നിശിതിനി , യാമിനി
കുമുദം – ആമ്പല്‍ , കൈരവം , സാരദം
കാഞ്ചനം – സ്വര്‍ണം , ഹേമം
വീണ – വല്ലകി , സാരംഗി
കുയില്‍ – കോകിലം , പികം
മയില്‍ – കേകി , ബര്‍ഹി
കുതിര – അശ്വം , വാജി , തുരഗം
പക്ഷി – ഖഗം , പതംഗം , പത്രി
കുരങ്ങ് – കപി , വാനരന്‍ , പ്ലവംഗം
വണ്ട് – ഭൃംഗം , മധുപം , അളി , ഭ്രമരം
പാടീരം – ചന്ദനം , മലയജം , മാലേയം
അനിലന്‍ – കാറ്റ് , വാതം
അനലന്‍ – തീ , അഗ്നി ,വഹ്നി , പാവകന്‍ , ജ്വലനന്‍ , ഹുദാശനന്‍
പയസ്സ് – ക്ഷീരം , പാല്‍ , ദുഗ്ധം
വെള്ളം – സലിലം , ജലം , തോയം , അംബു , നീര്
ഹിമം – മഞ്ഞ് , തുഷാരം , ഹേമന്തം
തത്ത – ശുകം , കീരം , ശാരികം
രക്തം – ചോര , രുധിരം , നിണം , ശോണിതം , രോഹിതം
കണ്ണീര്‍ – അശ്രു , നയനാംബു
കരച്ചില്‍ – രോദനം , വിലാപം
വിഷം – ഗരളം , കാകോളം
തോഴി – ആളി , വയസ്യ
കണ്ണാടി – ആദര്‍ശം , ദര്‍പ്പണം , മുകുരം
അരയന്നം – ഹംസം , അന്നം
തേന്മാവ് – മാകന്ദം , രസാലം , ചൂതം
അച്ഛന്‍ – പിതാവ് , ജനയിതാവ് , ജനകന്‍
മകള്‍ – തനുജ , ആത്മജ
മകന്‍ – തനയന്‍ , ആത്മജന്‍ , സുതന്‍
നിലാവ് – കൌമുദി , ചന്ദ്രിക , ചന്ദ്രകാന്തം
മഞ്ഞ് – പ്രാലേയം , ഹിമം , തുഷാരം
രശ്മി – കിരണം , മയൂഖം
മേഘം – മുകില്‍ , കൊണ്ടല്‍ , ജീമൂതം
താമര – അരവിന്ദം , രാജീവം , നളിനം
സൂര്യന്‍ – ഭാനു , ആദിത്യന്‍ , ദിനകരന്‍
ചന്ദ്രന്‍ – ഇന്ദു , തിങ്കള്‍ , ശശി , പനിമതി , മതി
ഇരുട്ട് – തമസ്സ് , തിമിരം , അന്ധകാരം
അമൃതം – പീയുഷം , സുധ
ദിവസം – ദിനം , വാസരം , അഹസ്സ്
മഴ – വര്‍ഷം , വൃഷ്ടി , മാരി
പൂവ് – മലര്‍ , സുമം , സൂനം
വൃക്ഷം – തരു , പാദപം , ശാഖി
ഭൂമി – ധര , ധരിത്രി , ക്ഷിതി , ക്ഷോണി
ആകാശം – വാനം , ഗഗനം , വിണ്ണ് , വ്യോമം
കടല്‍ – വാരിധി , സമുദ്രം , സാഗരം , പാരാവാരം , സിന്ധു , ആഴി
നദി – സരിത്ത് , തടിനി , വാഹിനി
ജലത്തിന്‍റെ പര്യായത്തോട് ദം പ്രത്യയം ചേര്‍ന്നാല്‍ മേഘം എന്നര്‍ത്ഥം കിട്ടും , ധി പ്രത്യയം ചേര്‍ന്നാല്‍ കടല്‍ എന്നര്‍ത്ഥം , ജം പ്രത്യയം ചേര്‍ന്നാല്‍ താമര എന്നര്‍ഥം കിട്ടും
ഉദാ ;
ജലം – നീര് , വാരി , അംബു
മേഘം – നീരദം , വാരിദം , അംബുദം , ജലദം
കടല്‍ – നീരദി , വാരിദി , അംബുധി , ജലധി
താമര – നീരജം , വാരിജം , അംബുജം , ജലജം
വസ്ത്രം – അംബരം , ആട , തുകില്‍
ഭൂമി – അവനി , മേദിനി , ധരണി